ഏറ്റുമാനൂർ കിസ്മത് പടിയിൽ ബൈക്ക് മറിഞ്ഞു രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ യുവാവും ബന്ധുവായ സ്ത്രീയുമാണ് മരിച്ചത്. ഏറ്റുമാനൂർ – പാലാ റോഡിൽ കിസ്മത്ത് പടിയിൽ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്താണ് അപകടം ഉണ്ടായത്. . ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നു വീണ ഇരുവരുടെയും തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരിന്നു. കനത്ത മഴയിൽ നനഞ്ഞ റോഡിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നു സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയെങ്കിലും യുവാവിൻ്റെ മരണം സംഭവിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും ചിറ്റമ്മയും മരിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ലോറി ഡ്രൈവർ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
