കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ വാറ്റ് കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസമും ത്രിപുരയും കർണാടകയും ഗോവയും ഗുജറാത്തും മണിപ്പൂരും ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു. ഹിമാചൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് ഇന്ധന വില വർധന കാരണമായതായി ജയ്റാം ഠാക്കൂർ നേരത്തെ പ്രതികരിച്ചിരുന്നു.
കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു.

