കിടങ്ങൂർ എൻ. എസ്സ്. എസ്സ്. ഹൈസ്കൂൾ
പഠനകാലത്തെ ഓർമകൾ പങ്കുവയ്‌ക്കാൻ വിദേശത്തുള്ളവരടക്കം വിവിധ സ്ഥലങ്ങളിലുള്ള പഴയ സഹപാഠികൾ ഒത്തുകൂടി. അക്കൂട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ടും പ്രമുഖ തൊറാസിക് സർജനുമായ ഡോ. ടി കെ ജയകുമാർ ഉൾപ്പെടെ സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരുമുണ്ടായിരുന്നു.
കിടങ്ങൂർ എൻഎസ്‌എസ് ഹയർസെക്കൻഡറി സ്‌കൂളിലെ 1982–83 വർഷത്തെ എസ്‌എസ്‌എൽസി ബാച്ചിലെ 59 കൂട്ടുകാരാണ് പോയകാല സ്‌മരണകൾ പങ്കുവയ്‌ക്കാനായി കുമ്മണ്ണൂർ പാം ഗാർഡൻ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഡോ. ജയകുമാർ കേക്ക് മുറിച്ച് സൗഹൃദ സംഗമം ഉദ്‌ഘാടനം ചെയ്‌തു. മൂന്നര പതിറ്റാണ്ടിലേറെയുള്ള ഓർമകൾ പങ്കുവച്ച് ഉച്ചയോടെ മലയാള തനിമയിൽ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയുണ്ട് മനം നിറഞ്ഞ് വീണ്ടുംകണ്ടുമുട്ടാം എന്നു പറഞ്ഞ് അവർ പിരിഞ്ഞു.
സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ യഥാർത്ഥ സുഹൃത്ത് ബന്ധങ്ങൾ അന്യമായികൊണ്ടിരിക്കുന്ന ഈകാലഘട്ടത്തിൽ ഇത്തരം കൂട്ടായ്‌മകളിലൂടെ സമൂഹത്തിന് ഗുണകരമാകുന്ന പദ്ധതികൾക്ക് രൂപം നൽകാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

