Hot Posts

6/recent/ticker-posts

സൈക്കിൾ റാലി പ്രതീകാത്മക സമരം ; വിജയരാഘവന്റേത് വില കുറഞ്ഞ പരാമർശമാണെന്ന് വി ഡി സതീശൻ




തിരുവനന്തപുരം: യുഡിഎഫ്  എംഎൽഎമാരുടെ സൈക്കിൾ റാലിയെ  കളിയാക്കിയ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്   മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്ത്. സൈക്കിൾ റാലി പ്രതീകാത്മക സമരമാണെന്നും വിജയരാഘവന്റേത് വില കുറഞ്ഞ പരാമർശമാണെന്നും വി ഡി സതീശൻ വിമർശിച്ചു. 

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

കേരളത്തിലെ രാഷ്ട്രീയക്കാരിൽ വിലകുറഞ്ഞ പരാമർശം നടത്തുന്ന ഒന്നാമത്തെ നേതാവാണ് വിജയരാഘവനെന്നും സതീശൻ പരിഹസിച്ചു. സിപിഎം പ്രവർത്തകരെ പോലും നാണം കെടുത്തുന്ന പരാമർശങ്ങളാണ് വിജയരാഘവനിൽ നിന്നും ഉണ്ടാകാറുള്ളതെന്നും സിപിഎമ്മിന്റെ ന്യായികരണ തൊഴിലാളികൾക്ക് പോലും അതിനെ പ്രതിരോധിക്കാൻ സാധിക്കാറില്ലെന്നും സതീശൻ പറഞ്ഞു. നേരത്തെ നവോത്ഥാന മതിൽ കെട്ടി സമരം നടത്തിയവരാണ് സിപിഎമ്മുകാർ. കേരളത്തിൽ എന്നും മതില് കെട്ടിയിരിക്കുകയല്ലല്ലോ അവരെന്നും സൈക്കിൾ സമരവും  പ്രതീകാത്മകമായിരുന്നുവെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ വഴി തടയൽ സമരത്തിനോട് താല്പര്യമില്ലെന്നത് തന്റെ വ്യക്തിപരമായ നിലപാടാണാണെന്ന് വ്യക്തമാക്കി സതീശൻ. ചക്ര സ്തംഭന സമരത്തിൽ നിന്ന് മാറി നിന്നിട്ടില്ലെന്നും ആ സമയത്ത് നിയമസഭയിൽ ആയിരുന്നുവെന്നും വ്യക്തമാക്കി. 
Reactions