അമൃത്സർ: കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഇന്ധനവില കുറച്ചു. പെട്രോളിന്റെ മൂല്യവർധിത നികുതി 10 രൂപയും ഡീസലിന്റെ അഞ്ചു രൂപയുമാണ് കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ചതിനു പിന്നാലെയാണ് പഞ്ചാബിന്റെ നടപടി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
അതേസമയം, ഇന്ധനങ്ങളുടെ എക്സൈസ് തീരുവയില്‍ ഇളവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 103.97 രൂപയും പെട്രോളിന് 86.67 രൂപയുമാണ് വില.
ദീപാവലി ദിനത്തില്‍ രാജ്യത്ത് പെട്രോളിന്റെ വില അഞ്ച് രൂപയും ഡീസലിന്റെ വില 10 രൂപയുമാണ് കുറഞ്ഞത്. ഇതിന് പിന്നാലെ, ബിജെപിയും എന്‍ഡിഎ സഖ്യവും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതിയും കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

