തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വളരെ ഗൗരവത്തോടുകൂടി നോക്കിക്കാണേണ്ട വിഷയമാണ് ഇതെന്നും അദ്ദേഹം കൂട്ടിചേർത്തു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. നമമാത്രമായ കുറവാണ് കേന്ദ്രസർക്കാർ ഇന്ധന വിലയിൽ വരുത്തിയത്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങൾ ഇന്ധന വില കുറച്ചു. എന്നിട്ടും കേരളം കുറച്ചില്ല. തോമസ് ഐസക്ക് പറഞ്ഞത് കേന്ദ്രം വില കുറച്ചാൽ സംസ്ഥാനവും വില കുറയ്ക്കുമെന്നാണ്. പക്ഷേ, കേരളം ഇപ്പോഴും വില കുറയ്ക്കാൻ തയാറാകുന്നില്ലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

