കരിംഗഞ്ച്: ആസാമില്‍ വന്‍ മയക്കുമരുന്ന് വേട്ട. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. ബിഎസ്എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കരിംഗഞ്ച് ജില്ലയിലെ നെലാം ബസാര്‍ ഗ്രാമത്തിലുള്ള പുര്‍ബ ബാലിയ മേഖലയില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അറസ്റ്റിലായ ആളില്‍ നിന്നും 2.59 ലക്ഷം ഗുളികകള്‍ കണ്ടെത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 12.96 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്.

