കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് തീർപ്പാക്കണമെന്ന് സർക്കാർ. മോൻസന്റെ മുൻ ഡ്രൈവർ ഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്നാണ് സർക്കാറിന്‍റെ ആവശ്യം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഹർജിയിലെ ആവശ്യങ്ങൾക്ക് അപ്പുറത്തേക്ക് ഉള്ള വിഷയങ്ങളിൽ കോടതി കടക്കുന്നുവെന്നും സർക്കാർ ആരോപിച്ചു. കോടതിയുടെ ഇടപെടലുകൾ മോൻസൻ കേസിലെ അന്വേഷണത്തെ ബാധിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് നിലവിൽ ആർക്കും പരാതിയില്ലെന്നും സർക്കാരിന്റെ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. മോൺസൺ കേസിൽ സിബിഐ അന്വേഷണമാകാമെന്ന എൻഫോഴ്സ്മെന്റിന്റെ പരാമർശത്തിനെതിരെയും സർക്കാർ വാദിച്ചു. ഇ ഡി യുടെ നിലപാടിന് പിന്നിൽ മറ്റ് പ്രേരണകളാണ്. അടുത്ത കാലത്തായി പല കേസുകളിലും ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്നും സർക്കാർ ഹൈക്കോടതിയില്‍ പറഞ്ഞു.

