തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്മണിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് സൂചന. ഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടിയെടുക്കുക. ഐജിയുടെ ഭാഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോര്‍ട്ട്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
ഐജി ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശയില്‍ മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മോന്‍സണുമായി സംസാരിച്ചതിന്റെ രേഖകളടക്കം പരിശോധിച്ചാണ് നടപടിയ്ക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മോന്‍സണുമായി ഐജി ലക്ഷ്മണിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

