മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനം


മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ യു.ഡി.എഫ് തീരുമാനം. ജനവിധി അട്ടിമറിക്കാനുള്ള ഇടത് മുന്നണിയുടെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിചാണ് തീരുമാനമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഈ മാസം 28നാണ് തിരഞ്ഞെടുപ്പ്. 


മീനച്ചിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്  ഈ മാസം 28 ന് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ യു ഡി എഫ് തീരുമാനിച്ചു.  2021 ഏപ്രിൽ 18 ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് വ്യാപനം മൂലം  കളക്ടറുടെ ഉത്തരവിനുസരിച്ച് 28 ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജനവിധി അട്ടിമറിക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് യു ഡി എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 


ആകെ വോട്ടവകാശമുള്ള 10366 പേരിൽ 2889 പേർ മാത്രമാണ് തിരിച്ചറിയൽ കാർഡ് സ്വീകരിച്ചിരിക്കുന്നതെന്ന് ബാങ്ക് മുൻ പ്രസിഡണ്ടായEJ അഗസ്തി പറഞ്ഞു. ഇടത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മുൻ ബാങ്ക് സെക്രട്ടറിയുടെ പിന്തുണയോടെ വ്യാജ കാർഡുകൾ തയ്യാറക്കി വിതരണം ചെയുകയും ഏപ്രിൽ 21ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചെർന്ന സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതായും UDF നേതൃത്വം ചൂണ്ടി കാട്ടി. വ്യാജ കാർഡുകൾ തയ്യാറാക്കി ഇടത് പക്ഷക്കാരായ പോളിംഗ് ഓഫീസർമാരുടെ സഹായത്തോടെ ഭരണം പിടിക്കാനള്ളLDF നെറ നിക്കത്തെ തുടർന്നാണ് UDF തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതെന്ന് EJ ആഗസ്റ്റി പറഞ്ഞു. പ്രചാരമുള്ള രണ്ട് ദിനപത്രങ്ങളിലെങ്കിലും തെരഞ്ഞെടുപ്പ് വിഞ്ജാപനം പരസ്യപെടുത്തണമെന്ന ചട്ടം ലംഘിച്ച് പാർട്ടി പത്രത്തിൽ മാത്രമാണ് പരസ്യം ചെയ്തതെന്നും UDF നേതത്വം ആരോപിച്ചു. നീതിപൂർവ്വമായ തിരഞ്ഞെടുപ്പിന് സാധ്യതയില്ലാത്തതിനാലും ഗുണ്ടായിസം കൊണ്ട് ജനവിധി അട്ടിമറിക്കാനുമുള്ള ഇടത് നീക്കത്തിൽ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരണമെന്നും UDF വ്യക്തമാക്കി.
Reactions