ന്യൂഡൽഹി: കേരളത്തിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ എം .വെങ്കയ്യ നായിഡു മുമ്പാകെ ഇന്ന് രാവിലെ 11 നായിരുന്നു സത്യപ്രതിജ്ഞ. ഇതോടെ ലോകസഭയിലും രാജ്യസഭയിലും കേരള കോൺഗ്രസ് (എം) ന് അംഗങ്ങളായി.
രണ്ട് തവണ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെൻ്റ് അംഗം ആയ ജോസ്.കെ.മാണി ഇത് രണ്ടാം തവണയാണ് രാജ്യസഭാംഗമാകുന്നത്. ഇന്ന് നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.

