Hot Posts

6/recent/ticker-posts

ക്രിസ്തുമസ് കേക്കും, മിഠായുമായി പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മരിയ സദനത്തിൽ


പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ മരിയ സദനത്തിൽ എത്തി. മരിയസദനത്തിലെ 450 ഓളം വരുന്ന അ​ഗതികളെ സന്ദർശിച്ചു


മരിയ സദനം ഡയറക്ടർ സന്തോഷ് മരിയ സദനവും പത്നി മിനിയും ചേർന്ന് പിതാവിനെ സ്വീകരിച്ചു. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് കുട്ടികളടക്കമുള്ള മരിയസദനം അന്തേവാസികൾക്കും ജീവനക്കാർക്കുമൊപ്പം ക്രിസ്തുമസ് കേക്ക് മുറിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു. 



മരിയ സദനം ഡയറക്ടർ സന്തോഷ് മരിയ സദനം, മിനി സന്തോഷ്, സൈക്രാട്ടിസ്റ്റ് Dr N D മോഹനൻ, ഫിസിഷ്യൻ Dr G ഹരീഷ്, നഗരസഭ സ്റ്റാൻ്റിംഗ് കമ്മററി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, നിഖിൽ സെബാസ്റ്റ്യൻ, തുടങ്ങിയവർ ആഘോഷത്തിൽ പങ്കുചേർന്നു.


Reactions