Hot Posts

6/recent/ticker-posts

പൂഞ്ഞാർ വലിയരാജ ശ്രീ പിജി ഗോദവർമ രാജ അന്തരിച്ചു


പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണം നാൾ പി ജി ഗോദവർമ്മരാജാ (95) അന്തരിച്ചു. ഇന്ന് വൈകുന്നേരം പൂഞ്ഞാർ കൊട്ടാരത്തിൽ ഭൗതിക ശരീരം എത്തിക്കും. സംസ്കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ ഇന്ന് രാത്രി 9 മണിക്ക് നടക്കും.



ഭാര്യ പരേതയായ ഭവാനി തമ്പുരാട്ടി . മക്കൾ രാധാ വർമ്മ (തിരുവനന്തപുരം ), ശ്രീരാജ് വർമ്മ (തൃപ്പൂണിത്തുറ ), രേവതിവർമ്മ (തൃശൂർ )
മരുമക്കൾ മോഹനവർമ്മ (പന്തളം കൊട്ടാരം ), ഉമാവർമ്മ (പൂഞ്ഞാർ ), സുരേഷ്‌കുമാർ വർമ്മ (പൂഞ്ഞാർ ) 


പൂഞ്ഞാർ രാജ കുടുബത്തിലെ ഏറ്റവും പ്രായ ചെന്ന തമ്പുരാനാണ് രാജാവകാശം ലഭിക്കുന്നത്. അടുത്ത പൂഞ്ഞാർ വലിയ തമ്പുരാൻ ജയരാജൻ വർമ്മ തൃപ്പൂണിത്തുറ ആണ് . പൂഞ്ഞാർ മധുര മീനാക്ഷി ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന ചെറിയ ചടങ്ങിൽ അദ്ദേഹം വലിയ തമ്പുരാനായി സ്ഥാനമേല്ക്കും.
Reactions