Hot Posts

6/recent/ticker-posts

അരുവിത്തുറ വല്യച്ചൻ്റെ അനുഗ്രഹം തേടി സുരേഷ് ഗോപി എം പി



അരുവിത്തുറ വല്യച്ചൻ്റെ അനുഗ്രഹം തേടി തിങ്കളാഴ്ച സന്ധ്യയ്ക്ക് സുരേഷ് ഗോപി എം പി അരുവിത്തുറ സെൻ്റ് ജോർജ്ജ് പള്ളിയിൽ എത്തി. വികാരി അച്ചനും മറ്റു വൈദികരും കൈക്കാരന്മാരടക്കമുള്ള വിശ്വാസികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.



 ഭക്തി ആദരപൂർവ്വം കൽവിളക്കിൽ എണ്ണയൊഴിച്ചു ... കുരിശു വരച്ച് പ്രാർത്ഥിച്ചു ... വല്യച്ഛൻ്റെ മനോഹരമായ ഫ്രയിം ചെയ്ത ഫോട്ടോയും കുരിശുമാലയും വികാരിയച്ചൻ സുരേഷ് ഗോപിയ്ക്ക് സമ്മാനിച്ചു.


വളരെ ദിവസങ്ങളായി താൻ ആഗ്രഹിച്ചതായിരുന്നു ഈ ദേവാലയ സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട പാലാ ഭാഗങ്ങളിലായി നടക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റകൊമ്പന്റെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് സുരേഷ് ഗോപി അരുവിത്തുറയിൽ എത്തിയത്.
Reactions