അയർക്കുന്നം: പഞ്ചായത്തിൽ 36 കോടി രൂപ മുടക്കി ഉള്ള ജലജീവൻ പദ്ധതിയുടെ പ്രവർത്തനം അവതാളത്തിൽ ആയതിനെ തുടർന്ന് ഹൗസ് കണക്ഷൻ ലഭിച്ച മിക്ക കുടുംബങ്ങളിലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പൈപ്പുകൾ ഇടുന്നത് മൂലം റോഡുകൾ കുത്തിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാത്തതായിത്തീർന്നിരിക്കുന്നു.
ഇല്ലിമൂലം മെത്രാഞ്ചേരി പിഡബ്ല്യുഡി റോഡ് ഈ പദ്ധതി മൂലം താറുമാറായി സഞ്ചാരയോഗ്യമല്ലാത്തതായിത്തീരുന്ന അതിനെ തുടർന്ന് ഡബ്ലിയു ഡി വർക്ക് അതോറിറ്റി അടക്കുവാനുള്ള തുക പിഡബ്ല്യുഡി ഇതുവരെയും അടയ്ക്കാത്തതു മൂലം പിഡബ്ല്യുഡി ടാർ ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ.
എത്രയും പെട്ടെന്ന് തന്നെ ഈ വക കാര്യങ്ങൾക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ സി ഐപ്പ്, ജിജി നാഗമറ്റം, ഷീന മാത്യു, പഞ്ചായത്ത് അംഗങ്ങളായ മോനി മോൾ കെ ജെയ്മോൻ, ജോർജ് വി സി, റിഷി കെ പുന്നൂസ്, ചന്ദ്രിക സോമൻ, രാജശ്രീ, ജോയ്സി ജോസഫ്, മഞ്ജു സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും എത്രയും പെട്ടെന്ന് തന്നെ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പു നൽകുകയും ചെയ്തു.
