Hot Posts

6/recent/ticker-posts

കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 19.5 കോടി രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു


കിടങ്ങൂര്‍: കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ 2022-23 വര്‍ഷത്തെ 19,50,70,036/- രൂപയുടെ വരവും 19,14,02,000/- രൂപയുടെ ചെലവും 36,68,036/- രൂപയുടെ മിച്ചവുമായ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഹേമ രാജു അവതരിപ്പിച്ചു. പ്രസിഡന്റ് ബോബി മാത്യു അദ്ധ്യക്ഷത വഹിച്ചു. 



-കാര്‍ഷിക മൃഗസംരക്ഷണ ക്ഷീരവികസന മേഖലയ്ക്ക്  ഈ ബഡ്ജറ്റില്‍ 1,25,00,000/-രൂപ വകയിരുത്തിയിരിക്കുന്നു. പഞ്ചായത്തിലെ കുടിവെള്ള മേഖലയ്ക്ക് 2024 ലോട് കൂടി എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന  ജലജീവന്‍ മിഷന്‍ പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് 50.00.000/- രൂപയും വകയിരുത്തിയിരിക്കുന്നു.


-ഒരു പഞ്ചായത്തില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന രീതിയില്‍ കാവാലിപ്പുഴ മിനി ബീച്ച് സൌന്ദ്രര്യ വല്‍ക്കരിക്കുന്നതിനും  ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും റോഡ്, വെളിച്ചം അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കുന്നതിനും 25,00,000/ -രൂപ നീക്കിവച്ചിരിക്കുന്നു.

-പഞ്ചായത്തുകളിലെ റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി 23500000/-രൂപയും തെരുവ്‍‍വിളക്ക് പരിപാലനത്തിനായി 2000000/-രൂപയും നീക്കിവച്ചിരിക്കുന്നു. ശുചിത്വ – മാലിന്യ സംസ്ക്കരണത്തിനായി 1.15 കോടി രൂപയും ഭവനനിര്‍മ്മാണത്തിനായി 1.50 കോടി രൂപയും മാറ്റിവച്ചിരിക്കുന്നു. 

ബജറ്റ് കമ്മറ്റിയില്‍ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ തോമസ് മാളിയേക്കല്‍, സനല്‍കുമാര്‍, ദീപലത, മെമ്പര്‍മാരായ റ്റീനാ മാളിയേക്കല്‍, സിബി സിബി, ലൈസമ്മ ജോര്‍ജ്ജ്, കുഞ്ഞുമോള്‍ ടോമി, ഇ എം ബിനു, മിനി ജെറോം, സുനി അശോകന്‍, വിജയന്‍ കെ ജി, രശ്മി രാജേഷ്, സുരേഷ് പി ജി, സെക്രട്ടറി രാജീവ് എസ് കെ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Reactions