കോട്ടയം: നാലര ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ എടുത്ത വിദ്യാഭ്യാസ വായ്പയിന്മേൽ റവന്യൂ റിക്കവറി ഒഴിവാക്കണമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ ലോണുകൾ എടുത്തവരുടെ മേൽ ബാങ്കുകൾ സിബിൽ സർഭാസി നിയമങ്ങൾ ഉപയോഗിക്കുന്നത് നിറുത്തണം. രക്ഷിതാക്കളിൽ നിന്ന് കൈപ്പറ്റിയ ഈട് പ്രമാണങ്ങൾ തിരികെ നൽകണം.
യുക്രെയിനിൽ ഉപരിപഠനത്തിന് പോയ ബാങ്ക് ലോണുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ വായ്പ നൽകണം. കാർഷികവായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുമ്പോൾ പലിശ വർദ്ധിപ്പിക്കാതിരിക്കാനുള്ള നടപടികൾ ബാങ്കുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
