Hot Posts

6/recent/ticker-posts

പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ബൈക്കിലെത്തിയ യുവാവിന് ദാരുണാന്ത്യം


കോട്ടയം: കറുകച്ചാലില്‍ പതിനാലുകാരി ഓടിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. പുളിയാംകുന്ന് മുണ്ടംകുന്നേല്‍ റാേഷന്‍ തോമസ് (41) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉമ്പിടി വലിയപൊയ്കയില്‍ ജിനു എന്ന ആന്‍റണിക്കെതിരെ പോലീസ് കേസെടുത്തു. കറുകച്ചാല്‍ രാജമറ്റം പാണൂര്‍ക്കവലയിലാണ്  അപകടം നടന്നത്. 



ആന്‍റണിയുടെ പതിനാല് വയസുകാരിയായ മകള്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ ബൈക്കിലെത്തിയ റോഷന്‍ തോമസിനെ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന പതിനൊന്നും മൂന്നും വയസുള്ള സഹോദരങ്ങള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ അപകടം ഉണ്ടാക്കുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുമ്പ്  വ്യക്തമാക്കിയിരുന്നു. കൗമാരക്കാരില്‍ ലൈസന്‍സ് പ്രായം എത്തുന്നതിന് മുന്‍പേ ഉള്ള വാഹനമോടിക്കല്‍ വ്യാപകമാണ്. അപകടങ്ങള്‍ വര്‍ധിച്ചതോടെയാണ് പോലീസ് രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്.

Reactions