Hot Posts

6/recent/ticker-posts

പാലായിൽ അര കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; പിടികൂടിയത് പാലായിൽ വിൽക്കാനെത്തിച്ച കഞ്ചാവ്


പാലാ: സ്കൂൾ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വിൽക്കാൻ എത്തിച്ച 600 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. ആസാം ലഖിപൂർ ദിഗ്ഗലിഗോൺ പ്രദീപ് ഹണ്ടിക്ക് മകൻ ഹരിപ്രസാദ് ഹണ്ടിക്ക് (28) ആണ് പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺസനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.



ചൊവ്വാഴ്ച രാവിലെ എക്സൈസ് സംഘത്തിന്റെ പതിവ് പട്രോളിങ്ങിനിടെ ആയിരുന്നു സംഭവം. മീനച്ചിൽ കടനാട്- കാവുംകണ്ടം- നീലൂർ റോഡിൽ കാവുംകണ്ടം ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുകയായിരുന്നു പ്രതി. ഇതേ തുടർന്ന് എക്സൈസ് സംഘം ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് കണ്ടെത്തിയത്.


ഇയാളിൽ നിന്നും 600 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർന്ന് പ്രതിയെ പാലാ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ എൻ. കെ, ഫിലിപ്പ് തോമസ്, പ്രിവൻഷൻ ഓഫീസർ രഞ്ജിത്ത് കെ. നന്ത്യാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ തോമസ് ടി. പി, ഹരികൃഷ്ണൻ ടി. എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Reactions