Hot Posts

6/recent/ticker-posts

പാലായുടെ അഭിമാനത്തിന് ക്ഷതം ഏൽപിച്ച വർക്ഷോപ്പിനെതിരെ ജനകീയ പ്രതിഷേധം


പാലാ ഞൊണ്ടിമാക്കൽ കവലയിൽ വച്ച് കഴിഞ്ഞ ദിവസം ഗർഭിണിയായ യുവതി ആക്രമിക്കപ്പെട്ടിരുന്നു. യുവതിയുടെ ഭർത്താവിനെയും സാമൂഹിക വിരുദ്ധർ കയ്യേറ്റം ചെയ്തിരുന്നു. ഇതേത്തുടർന്ന് പാലാ പോലീസ് ഞൊണ്ടിമാക്കൽ കവലയിലെ വർക്ക്‌ഷോപ്പ് ഉടമയെയും തൊഴിലാളികളേയും അറസ്റ്റ് ചെയ്തു. 



ഈ സംഭവം വാർത്ത മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ പ്രചരിക്കുകയും പാലായ്ക്ക് നാണക്കേടായി മാറുകയും ചെയ്തതിനെ തുടർന്നാണ് ഞൊണ്ടിമാക്കൽ കവലയിൽ നിരന്തരം പ്രശ്നങ്ങൾക്ക് കാരണമായ വർക്ഷോപ്പിനെതിരെ പൊതുജനങ്ങൾ സംഘടിക്കാനും പ്രതിഷേധ യോഗം ചേരാനും തീരുമാനിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ആണ് പ്രതിഷേധ യോഗം നടക്കുന്നത്.




Reactions