Hot Posts

6/recent/ticker-posts

ഓടകൾ വൃത്തിയാക്കി ചങ്ങനാശ്ശേരി എസ് ബി കോളേജിലെ നേവൽ എൻസിസി കേഡറ്റുകൾ


ചങ്ങനാശ്ശേരി : പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുകളും കൊണ്ട് നിറഞ് വെള്ളം ഒഴുകാതെ കെട്ടിക്കിടന്ന ഓടകൾ വൃത്തിയാക്കി ചങ്ങനാശ്ശേരി  എസ് ബി കോളേജിലെ നേവൽ എൻസിസി കേഡറ്റുകൾ.  


5 കെ നേവൽ യൂണിറ്റ് എൻസിസിയുടെ കീഴിൽ വരുന്ന എസ് ബി കോളേജ് നേവൽ സബ് യൂണിറ്റിലെ കേഡറ്റുകളാണ് ചങ്ങനാശ്ശേരി- പൂക്കോട്ട്ചിറ കുളത്തിന് അരികെയുള്ള, വെള്ളം ഒഴുകാതെ  കെട്ടിക്കിടന്ന ഓടകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുകളും നീക്കംചെയ്തത്. 




ചങ്ങനാശ്ശേരി മുൻസിപ്പൽ കൗൺസിലർ പ്രിയ രാജേഷ് കേഡറ്റുകൾക്ക് സന്ദേശം നൽകുകയും അഭിനന്ദിക്കുകയും ചെയ്തു.  അസോസിയേറ്റ് എൻസിസി ഓഫീസറായ സബ് ലെഫ്റ്റണന്റ് സോജി ജോസഫിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
Reactions