Hot Posts

6/recent/ticker-posts

മാസ്‌ക് ഒഴിവാക്കിയെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫേസ്മാസ്‌ക് നിര്‍ബന്ധമല്ലെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിലൂടെ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.



"മാസ്‌ക് ധരിക്കുന്നതിലും കൈകള്‍ കഴുകി ശുചിത്വം പാലിക്കുന്നതിലും ഇളവ് അനുവദിക്കുന്നതായി ചില മാധ്യമറിപോര്‍ട്ടുകള്‍ കാണുന്നു. അത് തെറ്റാണ്" ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.


കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫേസ് മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലുമുള്ള നിര്‍ബന്ധങ്ങള്‍ ഒഴിവാക്കിയെന്നും കേസെടുക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത.



Reactions