Hot Posts

6/recent/ticker-posts

ജില്ലയിൽ നിന്ന് സംഭരിച്ചത് 37,000 ടണ്‍ നെല്ല്


കോട്ടയം: മഴയുയർത്തിയ പ്രതിസന്ധികൾക്കിടെ കോട്ടയം ജില്ലയിൽനിന്ന് സംഭരിച്ചത് 100 കോടിയിലധികം രൂപയുടെ നെല്ല്. മഴയും ക‍ൃഷിനാശവും കോവി‍ഡും ഉയർത്തുന്ന ഭീഷണികൾക്കിടയിലും നെല്ല് സംഭരണം പുരാ​ഗമിക്കുകയാണ്. കോട്ടയം താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത്.



കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ സംഭരണ വിലയിലും വർദ്ധനയുണ്ട്. നെല്ലെടുത്തശേഷം കർഷകർക്ക് ലഭിക്കുന്ന പി.ആർ.എസ് രസീത് ബാങ്കുകളിൽ നൽകുമ്പോൾ കർഷകർക്ക് പണം ലഭിക്കും. പിന്നീട് ഈ പണം സർക്കാർ ബാങ്കുകൾക്ക് കൈമാറും. വേനൽമഴ തിരിച്ചടിയായെങ്കിലും ഉൽപാദനത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല. 


Reactions