Hot Posts

6/recent/ticker-posts

ജോസ് കെ മാണി എംപി ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കയ്യൂർ: കയ്യൂർ നാടുകാണിയിൽ ഇന്നലെ രാത്രിയിലെ കനത്തമഴയിൽ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശം ജോസ് കെ മാണി എംപി സന്ദർശിച്ചു.
തഹസീൽദാർ എസ് ശ്രീജിത്തിനും മറ്റ് റവന്യൂ ഉദ്യോഗസ്ഥർക്കും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എംപി നിർദ്ദേശം നൽകി. നാശനഷ്ടം വന്ന വീടുകൾക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.




ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മറ്റു ജനപ്രതിനിധികൾ എന്നിവരും എംപിയ്ക്കൊപ്പം ഉണ്ടായിരുന്നു. ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വീടുകൾ സന്ദർശിച്ച ജോസ് കെ മാണി പരാതികൾക്ക് ഉടൻ പരിഹാരം കാണുമെന്നറിയിച്ചു.



Reactions