തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ മുൻ എംഎൽഎ പി സി ജോർജിനെതിരെ റെജിസ്ട്രർ ചെയ്ത കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ മേൽക്കോടതിയിലേക്ക് നീങ്ങാൻ പോലീസ്. ജാമ്യ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാൻ ആണ് സർക്കാർ നീക്കം. നിയമോപദേശം തേടി ആകും നടപടി. സർക്കാർ വാദം കേൾക്കാതെ ആണ് ജാമ്യം നൽകിയത് എന്നതും ഹർജിയിൽ ഉന്നയിക്കും.

