Hot Posts

6/recent/ticker-posts

സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ് ഫൈനൽ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: സെന്‍റ്​ ജോസഫ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പാലക്കാടും ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരും തൃശൂരും ഫൈനലിൽ പ്രവേശിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ കോഴിക്കോടിനെയും (3-4)നും പാലക്കാട് കോട്ടയത്തെയും (5-4)നും പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്​.




ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ തിരുവനന്തപുരത്തെയും (6-5), തൃശൂർ കോട്ടയത്തെയും (4-3)നും പരാജയപ്പെടുത്തി. ഫൈനൽ, ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച നടക്കും. സമാപന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ആന്‍റോ ജോസഫ് പടിഞ്ഞാറേക്കര സമ്മാനദാനം നിർവഹിക്കും. 


അസോ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ്​ പ്രഫ. പി. മാത്യു, സെക്രട്ടറി അനിൽ എ. ജോൺസൺ, അമ്പയർ ബോർഡ് ചെയർമാൻ എ.കെ. വിനോദ് കുമാർ, ജില്ല വൈസ് പ്രസിഡന്‍റ്​ ബിജു ജോസഫ്, ഓർഗനൈസിങ്​ സെക്രട്ടറി ടെനിസൺ പി. ജോസ് തുടങ്ങിയവർ പങ്കെടുക്കും.
Reactions