Hot Posts

6/recent/ticker-posts

ആറ്റുതീരം റോഡ് ഇടിഞ്ഞ് വാഹനം ചെരിഞ്ഞു; യാത്രക്കാരെ രക്ഷിച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


തലയോലപ്പറമ്പ്: യാത്രക്കാരുമായി വന്ന വാൻ ആറ്റുതീരം റോഡ് ഇടിഞ്ഞു താഴ്ന്നതിനെത്തുടർന്ന് ചെരിഞ്ഞത് പരിഭ്രാന്തി പരത്തി. മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിനു സമീപം ചിറേക്കടവിൽ ഇന്നലെ പുലർച്ചെ 4.45ന് ആയിരുന്നു സംഭവം. കണ്ണൂരിൽ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തശേഷം പാമ്പാടിയിലേക്ക് മടങ്ങുന്ന 16 അംഗ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ ഇടവട്ടത്ത് ഇറക്കാൻ പോകുമ്പോഴായിരുന്നു 50 അടി താഴ്ചയുള്ള പുഴയോരത്ത് വാഹനം ചെരിഞ്ഞത്. 




സ്ത്രീകളടക്കമുള്ളവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികൾ അവസരോചിതമായി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനം മൂവാറ്റുപുഴ ആറ്റിലേക്കു മറിയുന്ന നിലയിൽ എത്തിയതോടെ യാത്രക്കാരെയും ഡ്രൈവറെയും  ഇറക്കി രക്ഷപ്പെടുത്തി.നാട്ടുകാരുടെ നേതൃത്വത്തിൽ വാൻ പുഴയിലേക്കു മറിയാതെ കയർ ഉപയോഗിച്ച് സമീപത്തേക്കു വലിച്ചു കെട്ടി നിർത്തി.


അഗ്നിരക്ഷാ സേനയും തലയോലപ്പറമ്പ് പൊലീസും വലിയ വടം ഉപയോഗിച്ച് വാഹനം ബന്ധിച്ച് അപകടാവസ്ഥ ഒഴിവാക്കി. പഞ്ചായത്ത് അംഗം ബി.ഷിജു രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Reactions