Hot Posts

6/recent/ticker-posts

വൈദ്യുതിനിരക്ക് വർധന ഇന്ന് പ്രഖ്യാപിയ്ക്കും


ശനിയാഴ്ച ഉച്ചയ്ക്ക് നിരക്ക് വർദ്ധന പ്രഖ്യാപിയ്ക്കും. യൂണിറ്റിന് ശരാശരി 60 പൈസവരെ കൂടാൻ സാധ്യതയുണ്ട്. 92 പൈസ കൂട്ടണമെന്നാണ് വൈദ്യുതിബോർഡ് ആവശ്യപ്പെട്ടത്. അഞ്ചുവർഷത്തേക്ക് ഒരുമിച്ച് നിരക്ക് കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, 2022-23-ലെ നിരക്കുവർധനമാത്രമേ കമ്മിഷൻ തീരുമാനിച്ചിട്ടുള്ളൂ എന്നാണ് വിവരം.




ഭൂരിഭാഗം ഉപയോക്താക്കളും താഴ്ന്ന സ്ലാബുകളിലുള്ളവരാണ്. ഇവരിൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്ന് സർക്കാർ, കമ്മിഷന് നിർദേശം നൽകിയിരുന്നു. ബോർഡ് 18 ശതമാനം നിരക്കുവർധന ആവശ്യപ്പെട്ട സ്ഥാനത്ത് 10 ശതമാനം വർധനയ്ക്ക് കമ്മിഷൻ അംഗീകാരം നൽകുമെന്നാണ് കരുതുന്നത്. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743



Reactions