Hot Posts

6/recent/ticker-posts

കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ അനുബന്ധ സാധനങ്ങൾ കിട്ടാനില്ലെന്ന് പരാതി


ഗാന്ധിന​ഗർ: ശസ്ത്രക്രിയക്കുശേഷം തുന്നൽ ഇടുന്നതിനുള്ള സാധനങ്ങൾപോലും കോട്ടയം മെഡിക്കൽ കോളജിൽ ലഭ്യമല്ലെന്ന് ആരോപണം.  ശസ്ത്രക്രിയക്ക് ആവശ്യമായ ചെറിയ തരത്തിലുള്ള ഈ അനുബന്ധ സാധനങ്ങൾപോലും ആശുപത്രിയിൽ ഇല്ലാത്തത് നിർധനരായ രോഗികൾക്കാണ്​​ ഏറെ ബുദ്ധിമുട്ട്​​ സൃഷ്ടിക്കുന്നത്. 






രോഗിയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ, കൂടെയെത്തുന്ന ആളുടെ കൈവശം ആവശ്യത്തിന് പണം ഉണ്ടാകണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ രോഗിക്ക് യഥാസമയം ചികിത്സ നൽകുവാൻ കഴിയാതെവരുകയും രോഗി ഗുരുതരാവസ്ഥയിലാകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. മുറിവ്​ തുന്നിക്കെട്ടുവാൻ ഉപയോഗിക്കുന്ന നൂലും, മറ്റ്​ അനുബന്ധ ഉപകരണങ്ങളുമാണ്​ ചില സമയങ്ങളിൽ ഇല്ലാതെവരുന്നത്​.


പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട് ചികിത്സ തേടിയെത്തിയ കടുത്തുരുത്തി സ്വദേശിയായ രോ​ഗിയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സ്റ്റിച്ചിങ് മെറ്റീരിയൽ വാങ്ങുവാൻ ഡോക്ടർ കുറിച്ചു നല്കി. തുടർന്ന് രോഗിയുടെ ബന്ധു മെഡിക്കൽ കോളജിലെ ന്യായവില മെഡിക്കൽ സ്റ്റോറിൽ ഇത് അന്വേഷിച്ചുവെങ്കിലും അവിടെനിന്ന്​ ഇവ ലഭിച്ചില്ല. തുടർന്ന് സ്വകാര്യ സർജിക്കൽ മെഡിക്കൽ സ്റ്റോറിൽനിന്ന്​ ഉയർന്നവിലക്ക്​ വാങ്ങി. മറ്റ് പലർക്കും സമാന അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. 
Reactions