Hot Posts

6/recent/ticker-posts

ഏഴാച്ചേരി വഴി ബസ് എത്തി; യാത്രാദുരിതമകറ്റി അധികൃതർ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: നിവേദനവും ഇടപെടലുകളും സഫലമായതിൻ്റെ സന്തോഷത്തിലാണ് ഏഴാച്ചേരി- രാമപുരം റൂട്ടിലെ നാട്ടുകാർ. വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടും ഏഴാച്ചേരി റൂട്ടിൽ വൈകുന്നേരം കെ.എസ്.ആർ.ടി.സി ഓർഡിനറി ട്രിപ്പ് ആരംഭിച്ചു.



വൈകുന്നേരം പാലായിൽ നിന്നും ഏഴാച്ചേരി വഴി രാമപുരത്തേക്ക് രണ്ട് മണിക്കൂറാണ് ബസ് കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നത്. വർദ്ധിച്ച ഓട്ടോ ടാക്സി നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവുമായിരുന്നില്ല. സ്കൂൾ തുറന്നതോടെ രക്ഷിതാക്കളും വെട്ടിലായി. സ്കൂൾ വിടുന്ന സമയത്ത് സർവ്വീസ് ഒന്നും നാളിതുവരെ ഇതുവഴി ലഭ്യമായിരുന്നില്ല. 5.30നു മാത്രമായിരുന്നു ഒരു സർവ്വീസ് ഉണ്ടായിരുന്നത്.


വൈകിട്ട് 4.20 നാണ് പുതിയ ട്രിപ്പ് ഏഴാച്ചേരി റൂട്ടിൽ ആരംഭിച്ചിരിക്കുന്നത്. നിരവധി വിദ്യാർത്ഥികൾക്ക് ഈ സർവ്വീസ് ആശ്വാസകരമായി. ഇരുട്ടും മുൻപ് ഇനി ഇവർക്ക് വീടണയാം. കോവിഡിനു ശേഷം ഗ്രാമീണ മേഖലയിലേക്കുള്ള ഓർഡിനറി സർവീസുകൾ പാടെ നിർത്തലാക്കിയതാണ് നാട്ടുകാർക്ക് വിനയായത്. യാത്ര ക്ലേശം അനുഭവപ്പെട്ടിരുന്ന ഈ റൂട്ടിൽ തെല്ല് ആശ്വാസം കിട്ടിയതിൻ്റെ സംതൃപ്തിയിലാണ് നാട്ടുകാർ.
Reactions