പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേർവഴിയ്ക്ക് എത്തിയ്ക്കാൻ കേരളാ പൊലീസ് ആരംഭിക്കുന്ന പുതിയ പദ്ധതിയാണ കൂട്ട്. മുൻപ് നടപ്പാക്കിയ ‘കിഡ്‌സ് ഗ്ലോവ്’ പദ്ധതിയുടെ തുടർച്ചയാണ് കൂട്ട്. മൊബൈലിന്റെ അമിതോപയോഗം, സൈബർ തട്ടിപ്പ്, സൈബർ സുരക്ഷ, സ്വകാര്യത സംരക്ഷണം മേഖലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ബോധവത്കരണം നല്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. മൊബൈലിന് അടിമപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിംഗ് നല്കുന്നതിന് ജില്ലാ തലത്തിൽ കൗൺസിലർമാരെ നിയോഗിക്കും.
സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവർക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസും പൊലീസും കൗൺസലർമാരും ചേർന്ന് നടത്തുമെന്ന് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു.

