തീക്കോയി ഗ്രാമ പഞ്ചായത്തിലെ 0-5 പ്രായത്തിലുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് ക്യാമ്പ് - 2022 ജൂലൈ 7 ന് (വ്യാഴാഴ്ച) തീക്കോയി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ 3 വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന രേഖകൾ കരുതേണ്ടതാണ്.
നിബന്ധനകൾ:
1) 5 വയസിൽ താഴെയുള്ള കുട്ടിയായിരിക്കണം (5 വയസ് പൂർത്തിയാകാൻ പാടില്ല).
2) ജനന സർട്ടിഫിക്കറ്റ് നിർബന്ധം (ഒറിജിനൽ കരുതണം. കുട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുള്ളത്).
3) അച്ഛന്റെയോ അമ്മയുടെയോ ഒറിജിനൽ ആധാർ വേണം (ബയോമേട്രിക് സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാൽ അച്ഛൻ അല്ലെങ്കിൽ അമ്മ കുട്ടിയുടെ കൂടെ ഉണ്ടാകണം).






