രാമപുരം: കാറിടിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വെള്ളിലാപ്പിള്ളി ഗ്യാസ് ഗോഡൗണിന് സമീപത്ത് താമസിച്ചുവരുന്ന പുത്തന്‍പുരയ്ക്കല്‍ (ഐശ്വര്യാഭവന്‍) ലളിതാകുമാരി (69) ആണ് മരണമടഞ്ഞത്.
തിങ്കളാഴ്ച്ച 1.30 ന് സമീപത്തുള്ള ബന്ധുവീട്ടില്‍ പോയതിന് ശേഷം തിരികെ വീട്ടിലേയ്ക്ക് നടന്ന് വരുമ്പോള്‍ വെള്ളിലാപ്പിള്ളി ലയണ്‍സ് ക്ലബ്ബിന് സമീപത്താണ് അപകടമുണ്ടായത്.
പാലായില്‍ നിന്നും രാമപുരത്തേയ്ക്ക് പോവുകയായിരുന്ന സാന്‍ട്രോ കാര്‍ പുറകില്‍ നിന്നും ഇടിച്ച് വീഴ്ത്തുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.






