Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബിവിഎമ്മിൽ സ്വാഗത് - ബ്രിഡ്ജ് കോഴ്സ് ആരംഭിക്കുന്നു


ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഈ വർഷം ഡിഗ്രിയ്ക്ക് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സ്വാഗത് എന്ന പേരിൽ ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്സ് ജൂലൈ 18 തിങ്കളാഴ്ച ആരംഭിക്കുന്നു. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് ട്രെയിനിംഗ് പ്രോഗ്രാം.



ഇം​ഗ്ലീഷ്, സ്കിൽ ഡെവലപ്മെന്റ്, മോട്ടിവേഷണൽ പ്രോ​ഗ്രാംസ്, ഡാൻസ്, മ്യൂസിക്, കമ്പ്യൂട്ടർ ബേസിക്സ്, ആൽബം പ്രൊഡക്ഷൻ,കരിയർ ട്രെയിനിംഗ്, ഓരോ വിഷയത്തിനുമുള്ള ബ്രിഡ്ജ് കോഴ്സ്, വ്യക്തിത്വ വികസന ക്ലാസുകൾ എന്നിവയാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.



വിദ്യാർത്ഥി ക്ഷേമപരിപാടിയിൽപ്പെട്ട ഈ ട്രെയിനിംഗ് പ്രോഗ്രാമിൽ മാത്തമറ്റിക്സ്, ബിസിഎ, ബികോം, വിഷ്വൽ കമ്മ്യൂണിക്കേഷൻ, മൾട്ടിമീഡിയ, ബിഎസ്ഡബ്ല്യു എന്നീ ഡിഗ്രികൾക്ക് ഏതു കോളേജിലും ചേരാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 10 ന് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ എത്തുക. കൂടുതൽവിവരങ്ങൾക്ക് 9447776741എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


Reactions