കോട്ടയം തിരുവാതുക്കൽ പാറേച്ചാൽ സംസം മൻസിൽ നജീബിന്റെ മകൻ നജ്മൽ (22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചാണ് ഇയാൾക്ക് പൊള്ളലേറ്റത്.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് നജ്മലിനെ രക്ഷപെടുത്തി ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
തിങ്കളാഴ്ച വൈകിട്ട് മുതൽ ചൊവ്വാഴ്ച വൈകിട്ട് വരെ വെന്റിലേറ്ററിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.







