ഒർലാണ്ടോ: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പത്തൊമ്പതാമത് ഫൊക്കാന കൺവൻഷൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു.
ലോക മലയാളി സംഘടനകൾക്ക് എന്നും മാതൃകയാക്കാവുന്ന സംഘടനയാണ് ഫൊക്കാനായെന്നും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ജോൺ ബ്രിട്ടാസ് എംപി, ഗോപിനാഥ് മുതുകാട്, വർക്കല കഹാർ, ജോർജ് കള്ളിവയലിൽ, ഫാ. ഡേവിസ് ചിറമേൽ, ദിനേശ് പണിക്കർ തുടങ്ങിയ നിരവധി പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തിൽ കൺവൻഷൻ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുകയാണ്.







