Hot Posts

6/recent/ticker-posts

കുറുപ്പന്തറ സെൻട്രൽ ജംഗ്ഷനിലെ വൻ ഗർത്തം അടയ്ക്കണം: ജനാധിപത്യ കേരളാ കോൺഗ്രസ്


കടുത്തുരുത്തി: കുറുപ്പന്തറ സെൻട്രൽ ജംഗ്ഷനിൽ രൂപപെട്ട വൻ ഗർത്തം ഉടനടി അടയ്ക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു. കുറുപ്പന്തറയിലെ തിരക്കുള്ള സെൻട്രൽ ജംഗ്ഷനിൽ പാലാ റോഡിന്റെ ആരംഭ ഭാഗത്താണ് വൻ കുഴി രൂപപെട്ടത്.



ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാണ് ഈ വൻകുഴിയെന്ന് യോഗം ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. 



പ്രൊഫ: അഗസ്റ്റ്യൻ ചിറയിൽ, ഔസേപ്പച്ചൻ ഓടയ്ക്കൽ, സി.കെ ബാബു ചിത്രാഞ്ജലി, അനിൽ കാട്ടാത്തുവാലയിൽ, സൈജു പാറശേരിമാക്കിൽ, തോമസ് പോൾ കുഴികണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions