കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാ നാമധാരികളെ ആദരിച്ചു. സൺഡേ സ്കൂളിലെ പത്ത് വിദ്യാർഥികളെ അൽഫോൻസാ അനുസ്മരണ ചടങ്ങിൽ വച്ച് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനം നൽകി ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോയൽ ആമിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് ഐസിഎസ്ഇ വിഭാഗത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ബിനീറ്റ ജോസ് ഞാള്ളായിലിന് കാവുംകണ്ടം ഇടവകയുടെ ഉപഹാരം സമ്മാനിച്ചു.
സണ്ണി വാഴയിൽ, ആര്യ പീടികയ്ക്കൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ജിയാ കൂറ്റക്കാവിൽ, ജോഹാൻ മക്കൊള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.







