Hot Posts

6/recent/ticker-posts

ചികിത്സയ്ക്ക് എത്തിയ ആദിവാസി യുവതിയോട് കൈക്കൂലി ചോദിച്ച് ഡോക്ടർ; യുവതിയെ സന്ദർശിച്ച് എംഎൽഎ


റാന്നി: റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൈക്കൂലി വാങ്ങിയ രോഗിയായ ആദിവാസി യുവതിയെ അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ചികിത്സയ്ക്ക് എത്തിയ ആദിവാസി യുവതിയോട് അനസ്തേഷ്യ വിഭാഗം ഡോക്ടർ 2000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 



കൂലിപ്പണിക്കാരനായ ഇവരുടെ ഭർത്താവ് പലരിൽ നിന്നും കടം വാങ്ങിയാണ് ഡോക്ടറുടെ മുറിയിൽ  ഈ തുക എത്തിച്ചു നൽകിയത്. ഇതിനെ  സംബന്ധിച്ച് ര ഇവർ എംഎൽഎയ്ക്കു നൽകിയ പരാതി ആരോഗ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. 



റാന്നിയുടെ ആരോഗ്യകേന്ദ്രങ്ങൾ ഉന്നത നിലവാരത്തിൽ ആക്കാൻ പദ്ധതികൾ അനുവദിച്ചതായി എംഎൽഎ പറഞ്ഞു. റാന്നിയിലെ വിവിധ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി നടപ്പാക്കണമെന്ന് എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനോട് അഭ്യർത്ഥിച്ചതിനേ തുടർന്നാണ് നടപടി. 


നിലയ്ക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ട്രോമാകെയർ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഭാഗമായി മൂന്നു കോടി രൂപ അനുവദിച്ചു. റാന്നി പഴവങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 1.43 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി. 

എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമ്മിക്കുന്ന റാന്നി അങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നിർമ്മാണ പ്രവൃത്തികൾക്ക് 80 ലക്ഷം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്.

Reactions