കടപ്ലാമറ്റം: കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് കടപ്ലാമറ്റം പഞ്ചായത്തിനോട് നടത്തുന്ന അവഗണനയ്ക്കെതിരെയും പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റത്ത് പ്രതിഷേധ സായാഹ്ന ധർണ നടത്തി.
കടപ്ലാമറ്റം പഞ്ചായത്തിനോട് കടുത്തുരുത്തി എംഎൽഎ മോൺസ് ജോസഫിന് ചിറ്റമ്മ നയമാണെന്ന് എൽഡിഎഫ് നേതാക്കൾ. കുറ്റകരമായ അനാസ്ഥയും വഞ്ചനാപരമായ അവഗണനയുമാണ് സമസ്ത മേഖലകളിലും എംഎൽഎ പഞ്ചായത്തിനോട് കാണിക്കുന്നത്. നിയോജകമണ്ഡലത്തിലെ ഏറ്റവും മോശം പിഡബ്ല്യുഡി റോഡുകൾ കടപ്ലാമറ്റം പഞ്ചായത്തിലാണ്.
ഹൈവേ ആകേണ്ട കെ ആർ നാരായണൻ റോഡ്, തകർന്നുകിടക്കുന്ന കുമ്മണ്ണൂർ - വെമ്പള്ളി റോഡ്, കടപ്ലാമറ്റം - ആണ്ടൂർ ലിങ്ക് റോഡ് എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും തകർന്നു കിടക്കുന്നു.
ഇടതുപക്ഷ ഗവർമെന്റ് കേരളത്തിൽ ആകമാനം നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ കടുത്തുരുത്തിയിലും എത്തുന്നത് തന്റെ നേട്ടമായി എടുത്ത് അതിന്റെ ക്രെഡിറ്റ് എടുക്കുവാൻ മാത്രമാണ് എംഎൽഎ യ്ക്ക് താൽപ്പര്യമെന്നും എൽഡിഎഫ് നേതൃയോഗം കുറ്റപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം പിവി സുനിൽ മുഖ്യ പ്രഭാഷണം നടത്തി. എൽഡിഎഫ് നേതാക്കളായ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ടി കീപ്പുറം, സിപിഐ (എം) പാലാ എരിയാ സെക്രട്ടറി പിഎം ജോസഫ്, തോമസ് പുളുക്കിയിൽ, കാണക്കാരി അരവിന്ദാക്ഷൻ, ജോയി കല്ലുപുര, ജോസഫ് സൈമൺ, ബേബി വർക്കി, പിആർ
മനോജ്, ബാബു എബ്രാഹം, സജി സഭക്കാട്ടിൽ, ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു.







