മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് അപ്പർ റൂൾ ലവലിലെത്തിയാൽ സ്പിൽവേ ഷട്ടർ തുറന്നേക്കും.
മഴ തുടരുന്നതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല കളക്ടർ അറിയിച്ചു.
2365.80 അടി ആണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജൂലൈ 19 വരെ 136.30 അടിയായി ജലനിരപ്പ് ക്രമീകരിക്കും. മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നു.







