Hot Posts

6/recent/ticker-posts

മാണി സി കാപ്പൻ എംഎൽഎ നാലമ്പല ദർശനം നടത്തി


രാമപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രാമപുരം നാലമ്പല ദർശന തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ തന്നെ മാണി സി കാപ്പൻ എം എൽഎ ദർശനത്തിനായി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ക്ഷേത്രം ഭാരവാഹികൾ ചേർന്നു എംഎൽഎയെ സ്വീകരിച്ചു. 



തുടർന്നു കൂടപ്പലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ മാണി സി കാപ്പൻ എംഎൽഎ ദർശനം നടത്തി. തുടർന്നു ക്ഷേത്ര ഭാരവാഹികളുമായി ദർശന ക്രമീകരണങ്ങൾ വിലയിരുത്തി. തീർത്ഥാടകർക്കു എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകിയതായി എംഎൽഎ വിശദീകരിച്ചു. 



ഒരുക്കങ്ങളുടെ ഭാഗമായി വിളിച്ച വിശാലയോഗത്തിൻ്റെ തീരുമാനപ്രകാരം എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞതായി എംഎൽഎ ചൂണ്ടിക്കാട്ടി. രാമപുരം - കൂത്താട്ടുകുളം റോഡിൻ്റെ താൽക്കാലിക അറ്റകുറ്റപണികൾ അവസാനഘട്ടത്തിലാണ്. 


റോഡിലെ കുഴികൾ മുഴുവൻ രണ്ടു ദിവസത്തിനുള്ളിൽ നികത്തുമെന്നും മാണി സി കാപ്പൻ അറിയിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് മുൻ അംഗങ്ങളായ മത്തച്ചൻ പുതിയിടത്തുചാലിൽ, എംപി കൃഷ്ണൻനായർ എന്നിവരും എംഎൽഎ യ്ക്കൊപ്പം ഉണ്ടായിരുന്നു.

Reactions