പാലാ: അൽഫോൻസാ കോളേജ് ഓഫീസ് സ്റ്റാഫിനെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് പിരിച്ചുവിടുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജീവനക്കാരിയുടെ പെൺമക്കൾ ആത്മഹത്യാ ഭീഷണി മുഴക്കി കോളേജിന്റെ മുകളിൽ നിൽക്കുന്നു.
പോലീസും ഫയർഫോഴ്സും അനുനയിപ്പിച്ച് താൽക്കാലികമായി പ്രശ്നം പരിഹരിച്ചു. മുത്തോലി പഞ്ചായത്തിലെ വെള്ളിയേപ്പള്ളി വലിയ മനയ്കൽ മോളിയുടെ മക്കളായ ടിന്റു റിന്റു എന്നിവരാണ് ആത്മഹത്യാശ്രമം നടത്തിയത്.







