Hot Posts

6/recent/ticker-posts

ജനകീയ സഹകരണ സംരക്ഷണ മുന്നണിയുടെ വിജയം തീക്കോയി സഹകരണ ബാങ്കിന്റെ നിലനിൽപ്പിന് അനിവാര്യം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ


തീക്കോയി: സഹകരണ ബാങ്കിന്റെ നിലനിൽപ്പിന് ജനകീയ സഹകരണ സംരക്ഷണ മുന്നണിയുടെ വിജയം അനിവാര്യമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. 



തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു എംഎൽഎ. ജിമ്മി ജോസഫ് കുന്നത്ത് അധ്യക്ഷനായിരുന്നു. ജോയി ജോർജ് കൈപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. 



തോമസ് മാത്യു നെല്ലുവേലിൽ, എം കെ തോമസ്കുട്ടി മുതുപുന്നക്കൽ, പി എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിൽ, ഐസക്ക് ഐസക്ക്, സിബി രഘുനാഥ് തുണ്ടിയിൽ, ബാബു വർക്കി മേക്കാട്ട് എന്നിവർ പ്രസംഗിച്ചു.



Reactions