തീക്കോയി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥികളായി. സഹകരണ ജനാധിപത്യ മുന്നണി എന്ന പേരിലാണ് യുഡിഎഫ് പാനലിൽ സ്ഥാനാർഥികൾ മത്സരിക്കുന്നത്.
ജൂലൈ 24 നാണ് ബാങ്ക് തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസിന് എട്ടും, കേരളാ കോൺഗ്രസ് (എം) ന് അഞ്ച്
സീറ്റുമായിരുന്നു.
ആകെ പതിമൂന്ന് സീറ്റുകളാണുള്ളത്. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിയും, എൽഡിഎഫും തമ്മിലാണ് പ്രധാനമായും മൽസരം നടക്കുന്നത്.







