Hot Posts

6/recent/ticker-posts

ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം മന്ത്രി വി.എൻ. വാസവന്


ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം - 2022 സഹകരണ - സാംസ്കാരിക രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവന് സമ്മാനിക്കും .



എൻ.സി.പി.യുടെ നേതൃത്വത്തിൽ ഉഴവൂർ വിജയന്റെ 5 -ാമതു ചരമ വാർഷിക ദിനമായ ജൂലൈ 23ന് രാവിലെ 10.30 ന് കോട്ടയം പ്രസ്സ് ക്ലബിൽ ഉഴവൂർ വിജയൻ അനുസ്മരണ യോഗവും , പുരസ്കാര സമർപ്പണവും നടക്കും.



മുൻ സർവ്വകലാശാല വൈസ് ചാൻസലർമാരായ ഡോ സിറിയക് തോമസ് ചെയർമാനും , ഡോ.ബി.ഇക്ബാൽ , മുൻ എം.പി. അഡ്വ.സെബാസ്റ്റ്യൻ പോൾ എന്നിവർ അംഗങളുമായ ജൂറിയാണ് അവാർഡു ജേതാവായി വി.എൻ. വാസവനെ തെരഞ്ഞെടുത്തത്. 


സാമൂഹ്യ രംഗത്തും , ജീവകാരുണ്യ പ്രവർത്തന മേഖലയിലും , ഭരണ രംഗത്തും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി എന്ന നിലക്കാണ് മന്ത്രി വി.എൻ. വാസവന് പുരസ്കാരം നൽകുന്നതെന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി . 25,001 / - രൂപ അവാർഡ് തുകയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Reactions