Hot Posts

6/recent/ticker-posts

അല്ലു അര്‍ജുന്‍ നിരസിച്ചത് കോടികളുടെ ഓഫർ


സിംഹക്കുട്ടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അല്ലു അര്‍ജുന്‍ ആര്യയിലൂടെ മലയാളികളുടെയും പ്രിയതാരമായി മാറി. ലോകമെമ്പാടുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്.  ഇപ്പോഴിതാ ഒരു മദ്യ കമ്പനിയുടെ പരസ്യത്തിൽ നിന്നും താരം പിന്മാറിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. പത്ത് കോടി രൂപയുടെ ഓഫര്‍ ആണ് അല്ലു അർജുൻ നിരസിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 

  താൻ ഈ പരസ്യത്തിൽ അഭിനയിച്ചാൽ ആരാധകരില്‍ തെറ്റായ സ്വാധീനം ഉണ്ടാക്കുമെന്നതിനാലാണ് കോടികളുടെ ഓഫർ അല്ലു വേണ്ടെന്ന് വച്ചിരിക്കുന്നത്. അടുത്തിടെ ഒരു പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാറിയിരുന്നു. ആരാധകര്‍ക്ക് തെറ്റായ മാതൃക സൃഷ്ടിക്കും എന്നതിനാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു. 
Reactions