Hot Posts

6/recent/ticker-posts

വെള്ള പാച്ചിലില്‍ അമ്പാറനിരപ്പില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു


പാലാ: ഭരണങ്ങാനം അമ്പാറനിരപ്പില്‍ ശക്തമായ വെള്ള പാച്ചിലില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണു. അമ്പാറനിരപ്പ് വട്ടത്താനത്ത് വീട്ടില്‍ ബാലകൃഷ്ണന്റെ വീടാണ് തകര്‍ന്നത്.



വെള്ളപ്പൊക്കത്തില്‍ സമീപത്തെ തോട്ടിലും പുരയിടത്തിലും വെള്ളം ഉയര്‍ന്ന് ബാലകൃഷ്ണന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇതേതുടര്‍ന്ന് വ്യാഴാഴ്ച സന്ധ്യയോടെ അതീവ ശോച്യാവസ്ഥയിലായ ബാലകൃഷ്ണന്റെ വീട് തകരുകയായിരുന്നു.



കാലവര്‍ഷ കെടുതി ശക്തമായതിനാല്‍ വെള്ളം കയറി വീട് പൂര്‍ണമായും താമസയോഗ്യമല്ലാതായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി ബാലകൃഷ്ണനും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്.


Reactions