Hot Posts

6/recent/ticker-posts

കോട്ടയത്ത് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു


കോട്ടയം: എം.സി റോഡില്‍ കോട്ടയം മറിയപ്പള്ളിയില്‍ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളം സ്വദേശി ഷൈലജ, ഭര്‍ത്താവ് സുദര്‍ശന്‍ എന്നിവരാണ് മരിച്ചത്. വാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപടകാരണം.



വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഷൈലജ റോഡില്‍ തലയിടിച്ച് തത്ക്ഷണം മരണമടഞ്ഞിരുന്നു. 




ഗുരുതരമായി പരിക്കേറ്റ സുദര്‍ശന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഉച്ചയോടെ മരിച്ചത്.


Reactions