കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ കനത്ത മഴ തുടരുന്നതിനിടയിൽ 48 വീടുകൾക്ക് ഭാഗിക നാശനഷ്ടം.
മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജ് - 2 ,മേലുകാവ് - 2 , തലനാട് -1, ഈരാറ്റുപേട്ട - 40, പൂഞ്ഞാർ നടുഭാഗം - 1 എന്നിങ്ങനെ 46 വീടുകൾക്കും കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ രണ്ടു വീടുകൾക്കും ഭാഗിക നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.







